
കാഞ്ഞങ്ങാട് : കരീമുൽ ഇസ്ലാമിയ എ.എൽ.പി.സ്ക്കൂൾ ആറങ്ങാടി 85ാം വാർഷികാഘോഷവും, പ്രതിഭകൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ ടി.കെ.സുമയ്യ ഉദ്ഘാടനം നിർവ്വഹിച്ചു. മാനേജർ എം.കെ.അബ്ദുൾ റഹ്മാൻ അധ്യക്ഷത വഹിച്ചു. സി എച്ച്.അസീസ്, അബു സാലി, ഇ.കെ.അബ്ദുൾ റഹ്മാൻ , റംസാൻ ആറങ്ങാടി , എം.കെ.റഷീദ് ,എം.മുനീർ ,മുഹമ്മദ് കുഞ്ഞി, റഈസ, വൈറുന്നീസ, മുഹമ്മദ് കുഞ്ഞി കാസിമി, ടി.അസീസ് , അലി , കെ.രേഷ്മ, റാസ്മിൻ ടീച്ചർ, പ്രകാശിനി , രേഷ്മ , ചന്ദ്രാവതി, മീര , ഭവാനി , എം.കുഞ്ഞാഹമ്മദ് , എം.കെ. അഷറഫ് എന്നിവർ പ്രസംഗിച്ചു. പ്രധാനാദ്ധ്യാപിക പ്രേമലത സ്വാഗതവും, പ്രിയ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |