
കാഞ്ഞങ്ങാട്: നെൽവയൽ സംരക്ഷണ നിയമം കർശനമായി നടപ്പിലാക്കുക, തരം മാറ്റുന്നതിന് തരിശിടരുത്, അന്യായമായ തരം മാറ്റം അനുവദിക്കാതിരിക്കുക, അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ കാഞ്ഞങ്ങാട്, നീലേശ്വരം, തൃക്കരിപ്പൂർ, ചെറുവത്തൂർ, ഉദുമ ഏരിയാ കമ്മിറ്റികളുടെ സംയുക്ത അഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ് മാർച്ച് നടത്തി. കാഞ്ഞങ്ങാട് പട്ടണത്തിൽ നിന്നും മാർച്ച് ആരംഭിച്ചു.തുടർന്ന് നടന്ന ധർണ്ണ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എം.വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. എ.ജാസ്മിൻ, ടി.നാരായണൻ, വി.സുകുമാരൻ, വി.പ്രകാശൻ, നാരായണൻ കുന്നൂച്ചി, കമലാക്ഷൻ കൊളവയൽ എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ പള്ളിക്കൈ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |