
കൂത്തുപറമ്പ് :കണ്ണവം പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.പൊലീസ് സ്റ്റേഷന്റെ ശിലാഫലക അനാച്ഛാദനവും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു.കെ.കെ.ശൈലജ എം.എൽ.എ വിശിഷ്ടാതിഥിയായി.വി ശിവദാസൻ എം.പി, കെ.പി മോഹനൻ എം.എൽ എ, ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ബാലൻ, കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. റിജി, പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.വി ഷിനിജ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി സുരേന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗം പി.ഷിജിത, കണ്ണൂർ സിറ്റി അഡീഷണൽ എസ്. പി കെ.വി.വേണുഗോപാൽ, കുത്തുപറമ്പ് എ.സി.പി എം. കൃഷ്ണൻ, കണ്ണവം പൊലീസ് ഇൻസ്പെക്ടർ കെ.വി ഉമേശൻ, കെ.പി.ഒ.എ പ്രസിഡന്റ് പി.എ ബിനു മോഹൻ , കെ.പി.എ പ്രസിഡന്റ് വി.വി.സന്ദീപ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |