
കാഞ്ഞങ്ങാട്: 1984 മാർച്ച് ഒന്നിന് മലപ്പുറം കൊളപ്പറമ്പ് ട്രെയിനിംഗ് ക്യാമ്പിൽ നിന്നും പരിശീലനം പൂർത്തീകരിച്ച് പൊലീസിൽ ചേർന്ന കെ.എ.പി നാലാം ബറ്റാലിയൻ കൂട്ടായ്മയുടെ 41 ാം വാർഷിക സംസ്ഥാന സംഗമം നീലേശ്വരം നളന്ദ റിസോർട്ടിൽ നടന്നു.
കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള 117 അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ 350 ഓളം ആളുകൾ സംഗമത്തിൽ പങ്കെടുത്തു. ക്യാമ്പിലെ പരിശീലകരായ ഖാദർ കുട്ടി മുഴക്കുന്ന്, വിവേക് കണ്ണൂർ, കൃഷ്ണൻ ബാലുശ്ശേരി എന്നിവർ മുഖ്യാ തിഥികളായി. എം.അജയൻ അദ്ധ്യക്ഷത വഹിച്ചു.. വി ജയകുമാർ നായർ, വി എസ് ജയകുമാർ, ജയകുമാർ തിരുവനന്തപുരം എന്നിവർ സംസാരിച്ചു.സംഘാടക സമിതി കൺവീനർ ടി.വിരാഘവൻ സ്വാഗതവും കെ ദേവസ്യ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |