
കാഞ്ഞങ്ങാട്: വാട്സ്ആപ്പിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ ഭർത്താവിനെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. കാസർകോട് നെല്ലിക്കട്ട സ്വദേശിയായ ഭർത്താവ് അബ്ദുൽ റസാഖിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
യുവതിയുടെ പിതാവിന്റെ ഫോണിലേക്കാണ് അബ്ദുൽ റസാഖ് മുത്തലാഖ് ചൊല്ലുന്ന സന്ദേശം അയച്ചതെന്നു പരാതിയിൽ പറയുന്നു. ഫെബ്രുവരി 21ന് ഉച്ചക്ക് പന്ത്രണ്ടുമണിയോടെയാണ് അബ്ദുൽ റസാഖ് ഗൾഫിൽ നിന്നും വാട്സാപ്പിൽ മുത്തലാക്ക് സന്ദേശം അയച്ചത്.ഭർതൃവീട്ടിൽ കടുത്ത പീഡനം അനുഭവിച്ചുവെന്നും ഭക്ഷണം നൽകിയില്ലെന്നും അസുഖം ഉണ്ടായാൽ ആശുപത്രിയിൽ കൊണ്ടു പോകാറില്ലെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. രണ്ടര വർഷക്കാലം പീഡനം തുടർന്നുവെന്നും എല്ലാം സഹിച്ചാണ് ജീവിച്ചിരുന്നതെന്നും ഇപ്പോൾ ഒഴിവാക്കിയതിന്റെ കാരണം അറിയില്ലെന്നും യുവതി പരാതിയിൽ പറയുന്നു.
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ശേഷം വീട്ടുകാർ ആലോചിച്ചാണ് അബ്ദുൽ റസാഖുമായുള്ള വിവാഹം നടന്നതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. വിവാഹ നിശ്ചയത്തിനു കാരണവന്മാർ 50 പവൻ സ്ത്രീധനമായി ആവശ്യപ്പെട്ടെങ്കിലും 20 പവൻ മാത്രമെ നൽകാൻ സാധിച്ചുള്ളു. സ്വർണം മുഴുവനും പിന്നീട് വിറ്റതായും യുവതി പറയുന്നു.
മൂന്നു വർഷം തടവും പിഴയുവാണ് പാർലിമെന്റ് പാസാക്കിയ നിയമഭേദഗതി പ്രകാരം മുത്തലാഖിനുള്ള ശിക്ഷ.
രണ്ടര വർഷത്തെ ദാമ്പത്യം; 22 സെക്കൻഡിൽ തീർത്തു
" കാനത്ത് കയിച്ചെങ്കിൽ അതെ രീതിയിൽ നിക്കണം. കേട്ട് നിക്കണം. ഇങ്ങനെ മാനസിക രോഗിയെ മൂന്നു കൊല്ലമായി സഹിക്കുന്നു.. പറയുന്നത് കേൾക്കുന്നില്ലെ,വേണ്ടെങ്കിൽ വേണ്ടെന്ന് ചൊല്ലിയെ , നിങ്ങളോട് തന്നെ ഞാൻ പറയുന്നു, നിങ്ങളെ മോളെ വേണ്ട, മൂന്നു തലാക്കും ഞാൻ ചൊല്ലി, എനിക്ക് നിങ്ങളെ മോളെ വേണ്ട, ഒകെ, നിങ്ങൾ കാനത്ത് കയിച്ചോന്നോണ്ടാ ഞാൻ പറഞ്ഞെ"
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |