
കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബല്ല, ആലയിൽ, പൂടംകല്ലിലെ ക്വാർട്ടേഴ്സിൽ അനധികൃതമായി താമസിച്ചു വന്ന ബംഗ്ലാദേശ് പൗരൻ അത്തിയാർ റഹ്മാനെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് (എ.ടി.എസ്) അറസ്റ്റു ചെയ്തു.
സാബിർഷേഖ് നാദിയ (24) എന്ന വ്യാജപേരിലുള്ള തിരിച്ചറിയൽകാർഡ് ഉപയോഗിച്ചാണ് ഇയാൾ താമസിച്ചിരുന്നത്. തിരിച്ചറിയൽ കാർഡിന്റെ ഫോട്ടോ മാത്രമാണ് ഇയാൾക്ക് കാണിച്ചത്. ഒറിജിനൽ രേഖകൾ യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ടുവെന്നാണ് പറഞ്ഞത്. പശ്ചിമ ബംഗാളിലുണ്ടായിരുന്ന തന്റെ ബന്ധുക്കളെല്ലാം മരിച്ചു പോയതായും യുവാവ് മൊഴി നൽകി.
അതേ സമയം മതിയായ രേഖകളില്ലാതെ താമസസൗകര്യം നൽകുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഹൊസ്ദുർഗ് ഡി വൈ.എസ്.പി ബാബു പെരിങ്ങേത്ത് മുന്നറിയിപ്പു നൽകി. ഒറിജിനൽ രേഖ പരിശോധിച്ച ശേഷം കോപ്പി വാങ്ങി അതത് പൊലീസ് സ്റ്റേഷനുകളിൽ അറിയിക്കണമെന്നും അല്ലാത്ത പക്ഷം കെട്ടിട ഉടമകളെക്കൂടി കേസിൽ പ്രതി ചേർക്കുമെന്നും പൊലീസ് വ്യക്തമാക്കി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എ.ടി.എസ് കാഞ്ഞങ്ങാട്ടെത്തി അത്തിയാർ റഹ്മാനെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |