
തലശ്ശേരി:ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ്ടി പീടികയിൽ പൊതുമൈതാനത്തിനുള്ള അഡ്വാൻസ് തുക കൈമാറി.നാട്ടുകാർ പിരിച്ചെടുത്താണ് മൈതാനത്തിനായി തുക കണ്ടെത്തുന്നത്. സെന്റിന് ഒന്നര ലക്ഷത്തോളം വിലവരുന്ന സ്ഥലം നടേമ്മൽ ഗിരീഷ് ബാബു ഒരു ലക്ഷം നിരക്കിലാണ് മൈതാനത്തിനായി നൽകുന്നത്. നാട്ടുകാർ സ്വരൂപിച്ച 10 ലക്ഷമാണ് അഡ്വാൻസായി കൈമാറിയത്.നാൽപത് ലക്ഷം രൂപയാണ് സ്ഥലവിലയായി കൈമാറേണ്ടത്. ബാക്കി തുക വിവിധ പദ്ധതികൾ വഴി കണ്ടെത്തി കൈമാറാനാണ് കെ.നമിത്ത് കൺവീനറും ഫസൽ മൂസ്സ ചെയർമാനും ആർ.മുകുന്ദൻ ട്രഷററുമായുള്ള കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. അഡ്വാൻസ് തുക എൻ.അനൂപ്, എം.സന്തോഷ്, കെ.നമിത്ത്, ആർ.മുകുന്ദൻ , വി.പി.നിത്യൻ, കെ.കെ. കനകരാജ്, ആശിഷ് , നിസാർ,ഷൈജിത്ത് , സാജേഷ് എന്നിവർ ചേർന്ന് സ്ഥലം ഉടമയ്ക്ക് കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |