
പയ്യാവൂർ: പയ്യാവൂർ പഞ്ചായത്ത്,ചന്ദനക്കാംപാറ പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സാന്ത്വന പാലിയേറ്റീവ് കുടുംബ സംഗമംചന്ദനക്കാംപാറ പൂവത്തുംമണ്ണിൽ ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രീത സുരേഷ് അദ്ധ്യക്ഷത വഹിച്ചു.ഡോ.ഉണ്ണികൃഷ്ണൻ പയ്യാവൂർ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ഷീന ജോൺ, മോഹനൻ, ആനീസ് നെട്ടനാനിക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം പി.ആർ. രാഘവൻ, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.കീർത്തി, ഹെൽത്ത് ഇൻസ്‌പെക്ടർ പി.വി.രതീഷ് എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർ ഡോ.സുബിൻ സുകുമാരൻ പദ്ധതി അവലോകനം നടത്തി.തുടർന്ന് പാലിയേറ്റീവ് കുടുംബാംഗങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ വിവിധതരം കലാപരിപാടികൾ അവതരിപ്പിച്ചു. പാലിയേറ്റീവ് പദ്ധതിയിൽ ഉൾപ്പെട്ടവരെയും പാലിയേറ്റീവ് നഴ്സ് രജിത ഗോപാലനെയും ചടങ്ങിൽ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |