
കാഞ്ഞങ്ങാട്: മഹാകവി പി.സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രീ പ്രൈമറി കലോത്സവം കിലുക്കം 25 യങ്മെൻസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ കവയത്രി സി പി.ശുഭ ഉദ്ഘാടനം ചെയ്തു.. അജാനൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. രാജ്യപുരസ്കാർ നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.ദാമോദരൻ നിർവഹിച്ചു. വിനുവേലാശ്വരത്തിന്റെ വെയിൽ രൂപങ്ങൾ എന്ന കവിത സമാഹാരം സ്കൂൾ ലൈബ്രറിയിലേക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.മീന ഏറ്റുവാങ്ങി. എം.പൊക്ലൻ മൂലക്കണ്ടം പ്രഭാകരൻ, എസ്.ഗോവിന്ദരാജ് സനീജ അജയൻ, പി.പി.കുഞ്ഞി കൃഷ്ണൻ നായർ, കെ.വി.രാജേഷ്, പ്രിൻസിപ്പൽ ഇൻ ചാർജ് സിജു കെ.ബാനു സീനിയർ അസിസ്റ്റന്റ് എ.സി അമ്പിളി, സ്റ്റാഫ് സെക്രട്ടറി വി.സുരേശൻ എന്നിവർ പ്രസംഗിച്ചു.. പ്രധാനാദ്ധ്യാപിക സരള ചെമ്മഞ്ചേരി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.വി.മനോജ് നന്ദിയും പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |