
കണ്ണൂർ: നാറാത്ത് വില്ലേജിലെ നാറാത്ത് ശ്രീ തൃക്കൺമഠം ശിവക്ഷേത്രം, ഇരിണാവ് വില്ലേജിൽപ്പെട്ട ശ്രീ ചുഴലി ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിനായി ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്നും പൂരിപ്പിച്ച അപേക്ഷകൾ മാർച്ച് 26 ന് വൈകുന്നേരം അഞ്ചിനകവും എടക്കാട് വില്ലേജിൽപ്പെട്ട ശ്രീ.എരഞ്ഞിക്കൽ ഭഗവതി ക്ഷേത്രം പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിനായി ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്നുള്ള മാർച്ച് 25 ന് വൈകുന്നേരം അഞ്ചിനകവും തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നൽകണം.തലശ്ശേരി വില്ലേജിൽപ്പെട്ട ശ്രീ.ശങ്കരൻകുളങ്ങര വൈരിഘാതക ക്ഷേത്രം പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്നും പൂരിപ്പിച്ച അപേക്ഷകൾ 27 ന് വൈകുന്നേരം അഞ്ചിനകം അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ ലഭിക്കണം. വെബ്‌സൈറ്റ് www.malabardevaswom.kerala.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |