
കണ്ണൂർ: കരുവള്ളി ശ്രീ കൂറുമ്പ ഭഗവതി കാവ് താലപ്പൊലി തെയ്യം തിറ മഹോത്സവം മാർച്ച് ഇന്നുമുതൽ എട്ടുവരെ നടക്കും.
ഇന്ന് രാവിലെ 9.30നും 10.35 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ കല്ലാക്കണ്ടി (കയറ്റു കണ്ടി) കഴകപ്പുരയിൽ നിന്നും തമ്പുരാട്ടി അമ്മയുടെ തിടമ്പും തിരു ആയുധവും തിരുവാഭരണവും വിഷ്ണുമുർത്തിയുടെ വാളും എഴുന്നള്ളിച്ച് വാദ്യഘോഷത്തോടു കൂടി കാവിൽ കയറും . ഇന്ന് വൈകുന്നേരം ആറരക്ക് വിഷ്ണു മൂർത്തിയുടെ മേലേരി കൂട്ടൽ, വീരൻ, വീരാളി, പുതിയഭഗവതി, ഭദ്രകാളി,തമ്പുരാട്ടി അമ്മ എന്നിവയുടെ കുടിയാട്ടം, ഗുളികൻ ദൈവത്തിന്റെ കൂടിയാട്ടം.നാളെ പുലർച്ചേ 5 മണിക്ക് വിഷ്ണുമൂർത്തിയുടെ അഗ്നിപ്രവേശം, അതഗാനസുധ, നൃത്തനൃത്യങ്ങൾ എന്നിവ ഉണ്ടായിക്കും.എട്ടിന് ഘണ്ഠാകർണ്ണൻ, വസൂരിമാല, എന്നിവയുടെ ഗുരുസി. ദണ്ഡൻ പൂജയ്ക്ക് ശേഷം കാവിൽ നിന്നും ഇറങ്ങൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |