
പയ്യന്നൂർ: പയ്യന്നൂരും പരിസരങ്ങളിലുമുള്ള സിനിമാ പ്രേമികളായ നാൽപതോളം കാലകാരൻമാരുടെ കൂട്ടായ്മയിൽ പിറവിയെടുത്ത ' റോമാ 6 നാളെ രാത്രി ഏഴരയോടെ ശാന്തി തിയേറ്ററിൽ പ്രദർശനം തുടങ്ങുമെന്ന് അണിയറ പ്രവർത്തകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.എല്ലാ വെട്ടിപ്പിടിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ സമൂഹത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്യച്യുതിയാണ് ചിത്രത്തിന്റെ പ്രമേയം. ജുവൽ മീഡിയ പ്രൊഡക്ഷന്റെ ബാനറിൽ നവാഗതനായ ഷിജു പീറ്ററാണ് രചനയും സംവിധാനവും നിർവ്വഹിച്ചിട്ടുള്ളത്. പയ്യന്നൂരും പരിസരങ്ങളിലുമുള്ള കലാകാരൻമാരാണ് അണിയറയിൽ പ്രവർത്തിച്ചിട്ടുള്ളത്. വിദ്യാധരൻ മാസ്റ്റർ സംഗീതം നൽകി ഭാവഗായകൻ പി.ജയചന്ദ്രൻ ആലപിച്ച ഏറ്റവും പുതിയ ചലച്ചിത്രഗാനം ഈ ചിത്രത്തിലാണെന്നും വാർത്താസമ്മേളനത്തിൽ അണിയറ പ്രവർത്തകരായ ഷിജു പീറ്റർ, ദേവരാജ്, മദനൻ മാരാർ, ഉഷ കമൽ, കെ.വി. സ്മിത, അജിത് കീഴറ എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |