SignIn
Kerala Kaumudi Online
Friday, 23 October 2026 2.37 AM IST

സ്കൂളുകളിലേക്ക് ഫർണ്ണീച്ചറുകൾ നൽകി

pp-

പിലിക്കോട്:പൊതുവിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പിലിക്കോട് ഗ്രാമപഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ഒന്നാം ക്ലാസ്സിലേക്കുള്ള ഫർണ്ണീച്ചർ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരി നിർവ്വഹിച്ചു. ഗവ.യു.പി സ്കൂൾ പിലിക്കോട് നടന്ന ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം വി.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. പി.ഇ.സി സെക്രട്ടറി ബാലകൃഷ്ണൻ നാറോത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി യു.പ്രഭ നന്ദിയും പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ടി.പ്രദീപ്, സീനിയർ അസിസ്റ്റന്റ് ടി.വി.സുധീർകുമാർ, സ്കൂൾ ഡപ്യൂട്ടി ലീഡർ എം.വി.അമേയ എന്നിവർ സംസാരിച്ചു. മാതൃഭാഷാ മികവിനായുള്ള അമ്മ മലയാളം നൻമ മലയാളം, ഇംഗ്ലീഷ് പരിപോഷണ പദ്ധതിയായ പെപിക് ബ്ലൂം, കായികമികവിനായുള്ള എൽ.പി സ്കൂൾ അത്‌ലറ്റിക് മീറ്റ്, പത്രമാസികകൾ വിതരണം ചെയ്യുന്ന സർഗ്ഗവേദി തുടങ്ങിയ പദ്ധതികൾക്ക് പുറമെയാണ് പൊതുവിദ്യാലയങ്ങളിലേക്ക് പിലിക്കോട് ഗ്രാമപഞ്ചായത്ത് ഫർണീച്ചർ നൽകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, PILIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL