SignIn
Kerala Kaumudi Online
Friday, 23 October 2026 2.35 AM IST

അക്രമകാരികളായ ആനകളെ നാടുകടത്തണം: പുനരധിവാസ മിഷൻ ഓഫീസിലേക്ക് സമരം വ്യാപിപ്പിച്ച് സമരസമിതി

aaralam

ഇരിട്ടി: ഫാം പുനരധിവാസ മേഖലയിലെ ആദിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, ജനവാസ മേഖലയ്ക്ക് ചുറ്റും പ്രതിരോധ വേലി സ്ഥാപിക്കുക, ജനങ്ങളെ കൊന്നു തീർക്കുന്ന കാട്ടാനകളെ മയക്കുവെടിവെച്ച് പിടിച്ച് നാടുകടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വിവിധ ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ പ്രദേശത്തെ താമസക്കാർ സമരസമിതി എന്ന പേരിൽ വനം ദ്രുതകർമ്മ സേന ഓഫീസിന് മുന്നിൽ തുടങ്ങിയ അനിശ്ചിതകാല രാപ്പകൽ സമരം ആദിവാസി പുനരധിവാസ മിഷൻ ഓഫിസിലേക്കും വ്യാപിപ്പിച്ചു. വിവിധ ആദിവാസി സംഘടനാ നേതാക്കളായ എം.ഗീതാനന്ദൻ, ശ്രീരാമൻ കൊയ്യോൻ, വി. ശോഭ എന്നിവരുടെ നേതൃത്വത്തിൽ വനം ആർ.ആർ.ടി ഓഫീസിൽ നിന്നും പ്രകടനമായി വന്നാണ് ടി.ആർ.ഡി.എം ഓഫീസിന് മുന്നിലും സമരത്തിന് തുടക്കമിട്ടത്.

ആദിവാസി പുരധിവാസ മിഷൻ ഓഫീസിലേക്കുള്ള മാർച്ച് ആദിവാസി ഗോത്ര മഹാസഭ നേതാവ് എം.ഗീതാനന്ദൻ ഉദ്ഘാടനം ചെയ്തു.ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. ആദിവാസി ദളിത് മുന്നേറ്റ സമിതി നേതാവ് ശ്രീരാമൻ കൊയ്യോൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ശോഭ, എം.കെ.രാജൻ, അരുവിക്കൽ കൃഷ്ണൻ, സുധീപ് ജെയിംസ്, സാജുയോമസ്, വി.ടി തോമസ്, നിഥിൻ നടുവനാട് എന്നിവർ സംസാരിച്ചു.

പഴയ മറുപടി പ്രകോപനമായി

നാലുദിവസമായി ആർ.ആർ.ടി ഓഫീസിന് മുന്നിൽ തുടരുന്ന രാപ്പകൽ സമരം ഇന്നലെ അവസാനിപ്പിക്കാനായിരുന്നു ധാരണ. എന്നാൽ നിയമസഭയിൽ സണ്ണിജോസഫ് എം.എൽ.എയുടെ സബ്മിഷന് വനംവകുപ്പ് മന്ത്രി നൽകിയത് നേരത്തെ ആറളം പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ എടുത്ത തീരുമാനം മാത്രമാണെന്ന് സമരസമിതി പറഞ്ഞു.ഈ യോഗത്തിന് ശേഷം രണ്ട് പേർക്ക് കൂടി ആനയുടെ അക്രമണം നേരിടേണ്ടി വന്നത് ചൂണ്ടിക്കാട്ടിയാണ് സമരസമിതി ആദിവാസി പുരധിവാസ മിഷൻ ഓഫീസിന് മുന്നിലേക്ക് സമരം വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.

വർഷം തോറും ആദിവാസി പുരധിവാസത്തിനായി 150 കോടിയോളം രൂപ വകയിരുത്തിയിട്ടും ആദിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കാൻ ബന്ധപ്പെട്ടവർക്ക് കഴിയുന്നില്ല. ആറളം ഫാം കരാറുകാരുടെ വിഹാര ഭൂമിയായി മാറി- ഗീതാനന്ദൻ (ആദിവാസി ഗോത്ര മഹാസഭ നേതാവ്)

ആശങ്കയുയർത്തുന്നുണ്ട് രാപകൽ സമരം

കൽ സമയങ്ങളിൽ പോലും ആനകളെത്തുന്ന സ്ഥലത്ത് പോളിത്തീൻ ഷീറ്റ് വലിച്ചുകെട്ടി നടക്കുന്ന രാപ്പകൽ സമരം വലിയ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. വിറക് കൂട്ടിയിട്ട് തീ കത്തിച്ചും മറ്റുമാണ് സമരക്കാർ തങ്ങൾക്ക് സുരക്ഷയൊരുക്കുന്നത്. അക്രമകാരികളായ ആനകളെ മയക്കുവെടി വച്ച് നാടുകടത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം ഉണ്ടാകാഞ്ഞതിൽ പ്രതിഷേധിച്ചാണ് സമരം ടി.ആർ.ഡി.എം ഓഫീസിന് മുന്നിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. വിവിധ സംഘടനകളിൽ നിന്നും സ്ത്രീകൾ ഉൾപ്പെടെ വലിയൊരു വിഭാഗം പ്രതിഷേധക്കാർക്കൊപ്പം ചേർന്നതോടെ സമരം അവഗണിക്കാനാവാത്ത നിലയിലേക്ക് നീങ്ങുകയാണ്. ദിവസം കഴിയുന്തോറും സമര വേദിയിലെത്തുന്ന ആദിവാസികളുടെ എണ്ണത്തിലെ വർദ്ധനവും അധികാരികൾക്ക് തലവേദന സൃഷ്ടിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL