
തലശേരി :നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ ക്യാമ്പയിന്റെ ഭാഗമായി ഹരിതകേരളം മിഷൻ സംസ്ഥാനത്ത് വിവിധ സ്ഥാപനങ്ങളിൽ ഡിജിറ്റൽ യൂനിവേഴ്സിറ്റിയുടെ സഹായത്തോടെ വികസിപ്പിച്ച മൊബെൽ ആപ്പിലൂടെ സർവ്വെ തുടങ്ങി. ഹരിതകേരളം മിഷൻ ജില്ലയിൽ ഒന്നാംഘട്ടത്തിൽ തലശ്ശേരി കോളേജ് ഓഫ് എൻജിനീയറിംഗിൽ ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺമാരായ ജയപ്രകാശ് പന്തക്ക, ലത കാണി, ഇന്റേൺസുമാരായ എം.എം.സൻമയ,പി.പി.ദീപ്തി ,എൻ.ഗോപിക എന്നിവരുടെ നേതൃത്വത്തിലാണ് സർവ്വേ നടക്കുന്നത്.
കാർബൺ പുറന്തള്ളൽ, കാർബൺ ആഗിരണം എന്നിവയുടെ തോതാണ് ആദ്യഘട്ടത്തിൽ സർവെയിൽ ഉൾപ്പെടുത്തുന്നത്. സ്ഥാപനത്തിലെ മാലിന്യ സംസ്‌കരണം, ഊർജജ സംരഷണം ഗതാഗത സംവിധാനം സസ്യാവരണങ്ങളുടെ അവസ്ഥ തുടങ്ങിയവയും സർവേയുടെ ഭാഗമാകും. കോളജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സി.ജയചന്ദ്രൻ, അദ്ധ്യാപകരായ കെ.എം.രമ്യ, ടി.കെ.നിവ്യ,ജി.സുനിൽകുമാർ ,കെ.കെ.ശ്രീശങ്കർ തുടങ്ങിയവരും കാമ്പയിനിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |