SignIn
Kerala Kaumudi Online
Friday, 23 October 2026 5.26 AM IST

തെയ്യംകെട്ട് ക്ഷണപത്രിക പ്രകാശനം

pathrika

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രം കളിങ്ങോത്ത് പ്രാദേശികസമിതിയിൽ പെടുന്ന പനയാൽ കളിങ്ങോത്ത് വലിയവളപ്പ് വയനാട്ട് കുലവൻ ദേവസ്ഥാനത്ത് ഏപ്രിൽ 15മുതൽ 17 വരെയായി നടക്കുന്ന തെയ്യംകെട്ട് മഹോത്സവ ക്ഷണപത്രിക റിട്ട.പൊലീസ് സൂപ്രണ്ട് ബാലകൃഷ്ണൻ നായർ പ്രകാശനം ചെയ്തു. പാലക്കുന്ന് ക്ഷേത്ര സമിതി പ്രസിഡന്റ് അഡ്വ.കെ.ബാലകൃഷ്ണൻ, കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ എന്നിവർ ക്ഷണപത്രിക ഏറ്റുവാങ്ങി. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരൻ യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മഹോത്സവകമ്മിറ്റി ചെയർമാൻ അഡ്വ.വിജയൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് ചെയർമാൻ പി.കെ. രാജേന്ദ്രനാഥ്, ക്ഷേത്രസ്ഥാനികൻ രവീന്ദ്രൻ കളക്കാരൻ, എ.രാമചന്ദ്രൻ നായർ പെരിയ, കൃഷ്ണൻ ചട്ടഞ്ചാൽ, മേലത്ത് ബാലകൃഷ്ണൻ നായർ, ഉദയമംഗലം സുകുമാരൻ, പി.വി.ചിത്രഭാനു, ചന്തൻകുഞ്ഞി പനയാൽ, സി നാരായണൻ, ജിതിൻ ചന്ദ്രൻ വെളുത്തോളി സംസാരിച്ചു. 26ന് കൂവം അളക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL