SignIn
Kerala Kaumudi Online
Friday, 23 October 2026 5.26 AM IST

വടക്കേക്കര കുഞ്ഞിരാമൻ വൈദ്യർ അനുസ്മരണം

ramachandran

കാസർകോട്: അരവത്ത് വടക്കേക്കര ശ്രീ കുഞ്ഞിരാമൻ വൈദ്യരുടെ അനുസ്മരണം വിവിധ പരിപാടികളോടെ ആചരിച്ചു.മംഗലാപുരം ശാരദാ ആയുർവേദ മെഡിക്കൽ കോളജ് പ്രൊഫസർ ഡോ.ശ്യാംപ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്കൃതം പണ്ഡിറ്റ് നന്ദകുമാർ അരവത്ത് അദ്ധ്യക്ഷത വഹിച്ചു. പണ്ഡിറ്റ് നന്ദകുമാർ അരവത്ത് അനുസ്മരണ പ്രഭാഷണം നടത്തി.റിട്ടയേർഡ് ഡിവൈ.എസ്.പി കെ.ദാമോദരൻ, മേൽപ്പറമ്പ് എസ്.ഐ കെ.വേലായുധൻ എന്നിവർ വിശിഷ്ടാതിഥികൾ ആയി.രാജേഷ്കുമാർ തച്ചങ്ങാട്,ഡോ.വിശ്വനാഥ്,ഡോ.പി.എസ്.മഹേഷ് ,ഉണ്ണികൃഷ്ണൻ കൊളത്തൂർ എന്നിവർ പ്രഭാഷണം നടത്തി.പൗർണമിബാബുവിനെ ചടങ്ങിൽ അനുമോദിച്ചു.തുടർന്ന് സംഗീതരത്നം ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സംഗീതക്കച്ചേരി അരങ്ങേറി. എൻ ഹരി, പ്രൊഫ അനൂപ് ഭാസ്കർ, കോവൈ സുരേഷ്, താമരക്കുടി രാജശേഖരൻ എന്നിവർ പക്കമേളമൊരുക്കി. എം.ബാലകൃഷ്ണൻ അരവത്ത് സ്വാഗതവും അനുപമ ബൽറാം നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, ANUSMARA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL