
കാഞ്ഞങ്ങാട് :നഗരസഭ സി ഡി.എസ് സെക്കൻഡ് അർബൻ സബ്മീറ്റും നഗരോത്സവ് 2025 ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ഓഫീസ് പി.അഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. അയൽക്കൂട്ടം മെന്റർ എ.ഡി.എസ് അവാർഡ് പ്രഖ്യാപനവും വിതരണവും വൈസ് പ്രസിഡന്റ് ബിൽടെക് അബ്ദുള്ള നിർവഹിച്ചു. കുടുംബശ്രീയുടെ പുതിയ പരിശീലനങ്ങളുടെ ലോഞ്ചിംഗ് ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ സി എച്ച്.ഇക്ബാൽ നിർവഹിച്ചു. കോർ മെന്റർ ജി.മനു, മെന്റർ വി.പി.വസന്ത, എന്നിവരെ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ ഡി.ഹരിദാസ് ആദരിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.ലത, കെ.വി.സരസ്വതി, കെ.അനീശൻ, കെ.പ്രഭാവതി, കൗൺസിലർമാരായ ഫൗസിയ ഷെരീഫ്, നജ്മ റാഫി, കെ.കെ.ബാബു, എൻ.അശോക് കുമാർ, വി.വി.ശോഭ, സി ഡി.എസ് ചെയർപേഴ്സൺ സൂര്യ ജാനകി, എന്നിവർ സംസാരിച്ചു. കെ.സുജിനി സ്വാഗതവും സിറ്റി മിഷൻ മാനേജർ ബിനീഷ് ജോയ് നന്ദിയും പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |