
മുണ്ടേരി: മുണ്ടേരി പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ നിർമ്മിച്ച ഭവനങ്ങളുടെ താക്കോൽ ദാനവും പി.എം.എ.വൈ ഗുണഭോക്തൃ സംഗമവും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. മുണ്ടേരി പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് എ.അനിഷ അദ്ധ്യക്ഷത വഹിച്ചു. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കെ.ഷിംന പദ്ധതി വിശദീകരിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.പ്രമിള, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.മുംതാസ്, മുണ്ടേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പങ്കജാക്ഷൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി.ഗീത, സി.ലത, എച്ച്.അബ്ദുൽ നസീർ, ബ്ലോക്ക് മെമ്പർ കെ.ബിന്ദു, ഡി.എം.സി ലൈഫ് മിഷൻ എം.പി.വിനോദ് കുമാർ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ കെ.വി.പ്രസീത, ജനപ്രതിനിധികൾ, രാഷ്ട്രീയപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |