
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ശ്രീ രാമവില്യം കഴകം പെരുങ്കളിയാട്ടത്തിൽ ഇന്നലെ തെയ്യങ്ങൾ ക്ഷേത്രം തിരുമുറ്റത്ത് എത്തി ഉറങ്ങാടി. കാത്തുനിന്ന ഭക്തജനങ്ങൾക്ക് ദേവീ, ദേവന്മാർ അനുഗ്രഹം ചൊരിഞ്ഞു. കാൽനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് ഭഗവതിമാരുടെ അനുഗ്രഹം വാങ്ങാൻ ഭക്തർ ക്ഷേത്രസന്നിധിയിൽ എത്തിയിരുന്നു. ഇന്നലെ പുലർച്ചെ മുതൽ വിവിധ തെയ്യങ്ങൾ അരങ്ങിലെത്തി.
ഇന്നലെ രാവിലെ മുതൽ ആയിറ്റി ഭഗവതി, അങ്കക്കുളങ്ങര ഭഗവതി, ഉച്ചൂളി കടവത്ത് ഭഗവതി തുടങ്ങിയ തെയ്യങ്ങൾ അരങ്ങിൽ എത്തി ഭക്തർക്ക് അനുഗ്രഹം നൽകി. നാല് മണി മുതൽ പ്രധാന ദേവതകളായ പടക്കത്തി ഭഗവതിയുടെയും ആര്യക്കര ഭഗവതിയുടെയും ഉച്ചത്തോറ്റം അരങ്ങിലെത്തി. സന്ധ്യയ്ക്ക് 7 മണി മുതൽ പൂമാരുതൻ ,അസുരാളൻ , പുലികണ്ഠൻ , ബപ്പിരിയൻ തെയ്യങ്ങളുടെ വെള്ളാട്ടം അരങ്ങിലെത്തി. രാത്രി ഒൻപതരക്ക് അന്തിത്തോറ്റം. തുടർന്ന് അങ്കക്കുളങ്ങര ഭഗവതി, ഉച്ചൂളി കടവത്ത് ഭഗവതി, രക്തചാമുണ്ഡി,വിഷ്ണുമൂർത്തി തെയ്യങ്ങളുടെ തോറ്റങ്ങളും ഉറഞ്ഞാടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |