
തൃക്കരിപ്പൂർ: മനുഷ്യന്റെ ജന്മ ഭാഷയാണ് കലയെന്ന് പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ. തൃക്കരിപ്പൂർ രാമവില്യം കഴകം പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികളിലെ കലാ ഭാവനയെ പ്രോത്സാഹിപ്പിക്കാൻ രക്ഷിതാക്കൾ തയ്യാറാകണം. കലകളുടെ കേന്ദ്രമാണ് ക്ഷേത്രങ്ങളെന്നും അദ്ദേഹം പറഞ്ഞു. ടി.വി.ബാബു അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ കെ.വി. ഗംഗാധരൻ, കെ.വി.രാഘവൻ , യു.കെ.രാജൻ, കെ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. സി സജിത്ത് സ്വാഗതവും ടി.വി. രാമകൃഷ്ണൻ നന്ദിയും പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |