SignIn
Kerala Kaumudi Online
Friday, 23 October 2026 3.47 AM IST

സപ്ത ദിന സാമൂഹികശക്തീകരണ പരിപാടി

urav

കണ്ണൂർ:കുടുംബശ്രീ ജില്ലാ മിഷന്റെയും പയ്യന്നൂർ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പ്രാദേശിക കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കേളകം പഞ്ചായത്തിലെ പെരുന്താനം ഉന്നതിയിൽ സപ്തദിന സാമൂഹിക ശക്തീകരണ പരിപാടിക്ക് തുടക്കമായി.സാമൂഹികപ്രവർത്തക വിഭാഗം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആറു ദിവസങ്ങളിൽ ഉന്നതിയിലെ സാമൂഹിക പ്രശ്നങ്ങൾ പഠിക്കുകയും. കുട്ടികളുടെയും സ്ത്രീകളുടെയും വിദ്യാഭ്യാസം, സ്വയം പര്യാപ്തത, സാമൂഹിക ഉന്നമനം, പാരിസ്ഥിതീക പ്രശ്നങ്ങൾ എന്നീ കാര്യങ്ങളിൽ ഊന്നൽ നൽകി പരിഹാര മാർഗങ്ങൾ കണ്ടെത്തുന്നതിനുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.കുടുംബശ്രീ ട്രൈബൽ ആനിമെറ്റർമാരുടെ സഹായത്തോടെ ഉന്നതിയിലെ വീടുകൾ, കൃഷി സ്ഥലങ്ങൾ, ബ്രിഡ്ജ് കോഴ്സ് സെന്റർ, ജല സ്രോതസ്സുകൾ,സ്കൂളുകൾ എന്നിവ സന്ദർശിക്കും.ക്യാമ്പിന്റെ ഭാഗമായി ഉന്നതിയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന തനതു കലാ പരിപാടികളും അരങ്ങേറും.കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം.വി ജയൻ, കേളകം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ തങ്കമ്മ മേലേക്കുറ്റ്, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ കെ.വിജിത്, അസിസ്റ്റന്റ് പ്രൊഫസർ ഡോ സ്വസ്തിക്, വാർഡ് മെമ്പർ മനോഹരൻ മാരാടി എന്നിവർ പരിപാടിയിൽ പങ്കെടുത്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL