
കുടിയാന്മല: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മേരി ക്വിൻസ് ഹൈസ്കൂൾ കുടിയാന്മല സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ ആഭിമുഖ്യത്തിൽ 'തകരരുത് യുവത്വം ഉണരണം മാതൃത്വം' എന്ന ആപ്തവാക്യത്തോടെ കുടിയാന്മല ടൗണിൽ ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. പോൾ വള്ളോപ്പിള്ളി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ശ്രീകണ്ഠപുരം എക്സൈസ് ഓഫീസർ സി.എൻ.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ സുനിൽ ജോസഫ്, കുടിയാന്മല സിവിൽ പൊലീസ് ഓഫീസർമാരായ മുസ്തഫ, സിദ്ദിഖ്, പി.ടി.എ പ്രസിഡന്റ് ബെന്നി കവിൽ, മദർ പി.ടി.എ പ്രസിഡന്റ് ജ്യോതി, സി.പി.ഒ ഡെസ്റ്റി ദേവസ്യ, എക്സൈസ് ഓഫീസർമാരായ ഹംസക്കുട്ടി, രത്നാകരൻ, എസ്.പി.സി പ്രതിനിധി എലിസബത്ത് ജോർജ്, അഞ്ജന അനൂപ്, കെ.എസ്. മരിയ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |