
നീലേശ്വരം: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പൊള്ളലേറ്റവരെ ആശുപത്രികളിലേക്ക് എത്തിച്ച ആംബുലൻസ് ഡ്രൈവർമാർക്ക് റിലീഫ് കമ്മിറ്റി മുൻകൈയെടുത്ത് വാടക നൽകി. ഗുരുതരമായി പൊള്ളലേറ്റവരെ കണ്ണൂരിലെയും കോഴിക്കോട്ടെയും മംഗളൂരുവിലെയും കാഞ്ഞങ്ങാട്ടേയും ആശുപത്രികളിലേക്ക് എത്തിച്ച ഏതാനും ചില ആംബുലൻസുകൾക്ക് രോഗികളോടൊപ്പം ഉണ്ടായിരുന്നവർ വാടക നൽകിയിരുന്നുവെങ്കിലും 19 ഓളം ആംബുലൻസുകൾക്ക് വാടക ലഭിച്ചിരുന്നില്ല. സർക്കാർ ചിലവായ തുക നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും ആംബുലൻസ് ഡ്രൈവർമാർക്ക് ഇതുവരെ ലഭിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയ പശ്ചാത്തലത്തിലാണ് അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ റിലീഫ് കമ്മിറ്റി വാടക നൽകാൻ തയ്യാറായത് .നാലായിരം രൂപ വീതമാണ് 19 ആംബുലൻസ് ഡ്രൈവർമാർക്ക് കൈമാറിയത്.ഇവരുടെ അപേക്ഷ പ്രകാരമാണ് തുക കൈമാറിയത്.ആറുപേർ ഇനിയും തുക വാങ്ങാൻ ബാക്കിയുണ്ട്. റിലീഫ് കമ്മിറ്റിയെ സമീപിക്കുന്ന മുറക്ക് ഇവർക്കും ഈ തുക കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |