
പയ്യന്നൂർ: രാമന്തളി ഗ്രാമ പഞ്ചായത്തിൽ എട്ടിക്കുളം പ്രദേശത്ത് മഞ്ഞപ്പിത്ത രോഗം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി പ്രാദേശിക പൊതുജനാരോഗ്യ സമിതി യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് വി.ഷൈമ അദ്ധ്യക്ഷത വഹിച്ചു. ഡോ.എ.ഫാത്തിമ, ഡോ.മുഹമ്മദ് സാദിഖ്, ഡോ.എം.എസ്.അഞ്ജു, സെക്രട്ടറി പി.കെ.പ്രേമൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ.വി.ഗിരീഷ് എന്നിവർ സംസാരിച്ചു. പ്രദേശത്ത് 20 മഞ്ഞപ്പിത്തരോഗമാണ് ഇതുവരെ സ്ഥിതീകരിച്ചതെന്ന് അധികൃതർ പറഞ്ഞു. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ സ്ക്വാഡുകൾ രൂപീകരിച്ച് ബോധവൽക്കരണം, ക്ലോറിനേഷൻ, പനി നിരീക്ഷണം എന്നിവ നടത്തി. പ്രദേശത്ത് നടക്കുന്ന സാമൂഹിക ഒത്തുകൂടലുകൾ മുൻകൂട്ടി ആരോഗ്യവകുപ്പിനെ അറിയിച്ച് മുൻ കരുതലുകൾ സ്വീകരിക്കണമെന്ന് സമിതി നിർദ്ദേശിച്ചു. പനി, വിശപ്പില്ലായ്മ, ചർദ്ദി, ക്ഷീണം, വയറുവേദന, മൂത്രത്തിൽ മഞ്ഞനിറം തുടങ്ങിയ രോഗലക്ഷണമുള്ളവർ എട്ടിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി പരിശോധന നടത്തണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |