SignIn
Kerala Kaumudi Online
Friday, 23 October 2026 10.34 AM IST

നെഹ്‌റു ബാലവേദി വനിതോത്സവം 

nehru-balavedi

കാഞ്ഞങ്ങാട്: വനിതാദിനത്തിന്റെ ഭാഗമായി വെള്ളിക്കോത്ത് നെഹ്റു ബാലവേദി ആൻഡ് സർഗ്ഗവേദി വനിതോത്സവം സംഘടിപ്പിച്ചു. വനിതോത്സവത്തിന്റെ ഭാഗമായി നെഹ്റു ബാലവേദി ആൻഡ് സർഗ്ഗവേദിലെ വനിതാവേദി പ്രവർത്തകരുടെ ചിത്രങ്ങളുടെയും കരകൗശല നിർമ്മാണ വസ്തുക്കളുടെയും പ്രദർശനവും നടന്നു. കുണിയ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ അസിസ്റ്റന്റ് പ്രൊഫ.ഡോ.പി.മഞ്ജുള വനിതോത്സവം ഉദ്ഘാടനം ചെയ്തു. വനിതാ വേദി പ്രസിഡന്റ് പി.പി.ആതിര അദ്ധ്യക്ഷത വഹിച്ചു. നെഹ്റു ബാലവേദി ആൻ സർഗ്ഗവേദി രക്ഷാധികാരി പി.മുരളീധരൻ , സഹരക്ഷാധികാരി ദിനേശൻ മാസ്റ്റർ, നെഹ്റു ബാലവേദി ആൻഡ് സർഗവേദി പ്രസിഡന്റ് കെ.വി.രാജേഷ് ,നെഹ്റു ബാലവേദി പ്രസിഡന്റ് കെ.വി.അർജുൻ എന്നിവർ സംസാരിച്ചു. വനിതാവേദി സെക്രട്ടറി പ്രതിഭ സ്വാഗതവും വൈസ് പ്രസിഡന്റ് ശാന്തി കൃഷ്ണ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL