SignIn
Kerala Kaumudi Online
Friday, 23 October 2026 8.22 AM IST

റവന്യു സർവേ ഉദ്യോഗസ്ഥരെ വ്യാപാരികൾ തടഞ്ഞു

vapari

കണ്ണൂർ: ചക്കരക്കൽ ടൗൺ വികസനത്തിന്റെ ഭാഗമായി കുറ്റിയടിക്കാൻ എത്തിയ റവന്യു സർവേ ഉദ്യോഗസ്ഥരെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വ്യാപാരികളും ഭൂ ഉടമകളും ചേർന്ന് തടഞ്ഞു. ഇന്നലെ രാവിലെ മൗവ്വഞ്ചേരി പോസ്റ്റ്‌ ഓഫീസ് പരിസരത്താണ് റവന്യു സർവേ ഉദ്യോഗസ്ഥരെ തടഞ്ഞത്. ടൗൺ വികസനത്തിന്റെ ഭാഗമായി 140 ഓളം കടകൾ പൂർണമായും 200 ഓളം കടകൾ ഭാഗികമായും പൊളിച്ചു നീക്കേണ്ടി വരും. ആശാസ്ത്രീയമായ കുറ്റിയടിക്കലിൽ നിരവധി വ്യാപാരികൾക്ക് തൊഴിൽ നഷ്ടപ്പെടുമെന്നുമാണ് ഇവരുടെ അഭിപ്രായം. ഇതിൽ മാറ്റം വരുത്തി കൂടുതൽ കടകൾ പൊളിച്ചു നീക്കാതെയുള്ള ബൈപ്പാസ് യഥാർഥ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം. വ്യാപാരി വ്യവസായി ഏകോപന സമിതി ചക്കരക്കൽ യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അടുത്ത ദിവസം വ്യാപാരികളുമായി ചർച്ചയക്ക് ശേഷമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി ചക്കരക്കൽ യൂണിറ്റ് പ്രസിഡന്റ് കെ.പി നാസർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL