SignIn
Kerala Kaumudi Online
Friday, 23 October 2026 9.07 AM IST

തെയ്യങ്ങൾ നിറഞ്ഞാടി ശ്രീ രാമവില്യം ഭക്തിസാന്ദ്രം 

oorpazhassi

തൃക്കരിപ്പൂർ: ഗോശാല ഭഗവതിയും എരമത്ത് ചാമുണ്ഡിയും കമ്പല്ലൂർ ഭഗവതിയും കാവിൽ ഭഗവതിയും മേച്ചേരി ഭഗവതിയും വടക്കൻകോടി വീരൻ ദൈവം തിറയും ചെറളത്ത് ഭഗവതിയും അടക്കമുള്ള നിരവധി തെയ്യങ്ങളാണ് ഇന്നലെ ശ്രീരാമ വില്യം കഴകം തിരുമുറ്റത്ത് ഉറഞ്ഞാടിയത്.

വ്യത്യസ്തങ്ങളായ അനുഷ്ഠാന ആചാര വിധി പ്രകാരം ഉപാസിക്കപ്പെടുന്ന തെയ്യങ്ങളാണ് ഇവയിൽ അധികവും. ഇത്രയധികം വ്യത്യസ്തതയുള്ള തെയ്യങ്ങൾ അധികം കഴകങ്ങളിലൊന്നും കെട്ടിയാടപ്പെടുന്നില്ലെന്നതും ശ്രീരാമ വില്യം കഴകത്തിന്റെ പ്രത്യേകതയാണ്.

കടുത്ത ചൂടിലാണ് തെയ്യങ്ങളുടെ ഉറഞ്ഞാട്ടം. ചുട്ടുപൊള്ളുന്ന തിരുമുറ്റത്ത് വെള്ളം അടിച്ചു തണുപ്പിച്ചാണ് സംഘാടകർ വെയിലിനെ ചെറുക്കുന്നത്. ചൂടിനെ വകവെക്കാതെയാണ് ഭക്തർ തിരുമുറ്റത്ത് എത്തുന്നത്. ഭക്ഷണവിതരണത്തിലും ഏറെ കണിശതയോടെയാണ് ആഘോഷകമ്മിറ്റിയുടെ ഇടപെടൽ. പ്രധാന ഭഗവതിമാർ തിരുവരങ്ങിലിറങ്ങുന്ന 12 വരെയും കഴകത്തിലെത്തുന്ന മുഴുവനാളുകൾക്കും അന്നദാനമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, RAMAVILYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL