
തൃക്കരിപ്പൂർ : പെരുങ്കളിയാട്ടം നടക്കുന്ന രാമവില്യം കഴകത്തിലെ കിഴക്കെ നടയിൽ സ്ഥാപിച്ച പടക്കത്തി ഭഗവതിയുടെ ജീവൻ തുടിക്കുന്ന ശിൽപ്പം ദൃശ്യവിരുന്നാകുന്നു. കൈകളിൽ വാളും പരിചയുമായി യുദ്ധസന്നാഹത്തോടെയുള്ള ഭഗവതിയുടെ ശിൽപ്പത്തിന് മുന്നിൽ നിന്ന് സെൽഫി പകർത്താൻ നാട്ടുകാർ മത്സരിക്കുന്ന കാഴ്ചയാണ് കാണുന്നത്.
തെക്കുമ്പാടെ പി.കെ.പ്രകാശനാണ് നയനാന്ദകരമായ ഈ ശിൽപ്പമൊരുക്കിയത്. 2016ൽ നടന്ന തൃക്കരിപ്പൂർ മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന് പ്രകാശൻ ഒരുക്കിയ മുച്ചിലോട്ട് ഭഗവതിയുടെ ശിൽപ്പം ഏറെ ശ്രദ്ധേയമായിരുന്നു. എം.ടി. വാസുദേവൻ നായർടക്കം പ്രശസ്തരുടെ അർദ്ധകായ പ്രതിമ പ്രകാശന്റെ കരവിരുതിൽ തെളിഞ്ഞു വന്നിട്ടുണ്ട്. നിലവിൽ ഇളമ്പച്ചി ഗുരു ചന്തു പണിക്കർ ഹയർസെക്കൻഡറി സ്കൂളിലേക്ക് മഹാത്മാഗാന്ധിയെ ഒരുക്കുന്ന പണിപ്പുരയിലാണ് പ്രകാശൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |