
കണ്ണൂർ: ജീവിത പ്രാരാബ്ധങ്ങളിലും തന്റെ ആഗ്രഹത്തെ മുറുകെ പിടിച്ച അറുപത്തിരണ്ടുകാരനായ ഷംസുദ്ദീൻ തൈക്കണ്ടിയ്ക്ക് എം.എ തിളക്കം. ആദികടലായി സ്വദേശിയും ഓട്ടോഡ്രൈവറുമായ ഷംസുദ്ദീൻ ദാരിദ്രത്താൽ ഏഴാം ക്ളാസിൽ പഠനം ഉപേക്ഷിച്ചപ്പോൾ ഇങ്ങനെയൊരും നേട്ടം കൊയ്യുമെന്ന് ഒരിക്കിലും പ്രതീക്ഷിച്ചില്ല. അതും 78 ശതമാനം മാർക്കോടെയാണ് ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ നിന്ന് ഷംസുദ്ദീൻ എം.എ മലയാളം പാസായത്.
ജീവിതത്തിന്റെ കനൽവഴികൾ ഏറെ താണ്ടിയ ഷംസുദ്ദീൻ. വീട്ടിലെ ദാരിദ്ര്യം കാരണം ഏഴാം ക്ലാസിൽ പഠനം നിറുത്തി ബീഡി 11 വർഷം ബീഡി കമ്പനിയിൽ ജോലി ചെയ്തു. തുടർന്ന് കല്യാണം കഴിഞ്ഞ ശേഷം കുറച്ചുകാലം പ്രവാസജീവിതം. 2011 നാട്ടിലേക്ക് മടങ്ങിയ ഷംസുദ്ദീൻ പിന്നീട് ഓട്ടോ ഓടിച്ചാണ് ഉപജീവനത്തിനുള്ള വക കണ്ടെത്തിയത്. അന്നും പഠിക്കണമെന്ന മോഹം ഉള്ളിൽ സൂക്ഷിച്ചിരുന്നു. അങ്ങനെ 2013ൽ സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്സിൽ ചേർന്നു. 2016ൽ എസ്.എസ്.എൽ.സി,2018ൽ പ്ളസ് ടു എന്നിവ പാസായി. ആ വർഷം തന്നെ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ബി.എ മലയാളം കോഴ്സിന് ചേർന്നു.
വിദൂരവിദ്യാഭ്യാസ വകുപ്പിന് കീഴിലായിരുന്നു ബിരുദപഠനം. ബിരുദം പാസായത് 45 ശതമാനം മാർക്കോടെ. 2021ലാണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ എം.എയ്ക്ക് ചേർന്നത്. ഓട്ടോ ഓടിക്കുന്നതിനൊപ്പം പഠനം മുന്നോട്ട് കൊണ്ടുപോയ ഷംസുദ്ദീൻ ഒരു ക്ലാസു പോലും മുടക്കാതെയാണ് തന്റെ സ്വപ്നം നേടിയെടുത്തത്. ഭാര്യ: ടി.ജമീല. മക്കൾ:ജാസ്മിൻ,ദിൽഷാന്ത്,ജൽഷ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |