
കണ്ണൂർ:കടുത്ത ചൂടും നോമ്പുകാലവും ഒന്നിച്ചെത്തിയതോടെ പഴ വിപണി സജീവമായി.കത്തുന്ന ചൂടിൽ തണ്ണിമത്തനും പൈനാപ്പിളുമാണ് വിപണിയിലെ താരങ്ങൾ.ഇതിൽ തന്നെ അസഹനീയമായ ചൂടിനെ വെല്ലാൻ തണ്ണിമത്തനാണ് കൂടുതൽ പേരും വാങ്ങുന്നത്. കിലോ 25 രൂപയാണ് തണ്ണിമത്തൻ വില.ചൂട് വർദ്ധിക്കുന്നതോടെ വരും ദിവസങ്ങളിൽ വില കൂടാനും സാദ്ധ്യതയുണ്ട്.
നോമ്പുകാലത്ത് പൈനാപ്പിളിന് എപ്പോഴും ആവശ്യക്കാർ ധാരളമാണ്.കിലോയ്ക്ക് 90 രൂപയാണ് വില. ഒരാഴ്ച കൊണ്ടാണ് പത്ത് രൂപ വർദ്ധിച്ചത്. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന പൈനാപ്പിളിന് മറ്റു സംസ്ഥാനങ്ങളിലും വൻ ഡിമാന്റാണ്. അതിനാൽ കയറ്റുമതിയും കൂടുതലാണ്. ഉത്പ്പാദനം കുറഞ്ഞതാണ് വില വർദ്ധനവിനുള്ള കാരണം. ഇതാദ്യമായാണ് പൈനാപ്പിളിന് ഒറ്റയടിക്ക് വിലവർദ്ധിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. അതെ സമയം തൊണ്ണൂറുവരെ എത്തിയിരുന്ന നേന്ത്രപ്പഴവില എഴുപത് രൂപയിലേക്ക് ഇടിഞ്ഞു. ഞാലിപൂവൻ 80 രൂപ നിരക്കിലാണ് പൊതുവേ വിറ്റഴിക്കുന്നത്.
രാജാവില്ലാതെ പഴവിപണി
പതിവിൽ നിന്ന് വ്യത്യസ്തമായി മാമ്പഴം വിപണിയിൽ എത്തിയിട്ടില്ലെന്നതാണ് ഇത്തവണത്തെ പ്രത്യേകത. അൽഫോൺസയും കിളിച്ചുണ്ടനും കോട്ടുകോണം തുടങ്ങിയ മാങ്ങകളാണ് തീരെ എത്താത്തത്. ഇത്തവണ കാണാനില്ല.നോമ്പുകാലത്തെ പ്രധാന ഇനങ്ങളായ ഈത്തപ്പഴം ഇത്തവണയും വൈവിദ്ധ്യത്തോടെ സജീവമാണ്. കിലോക്ക് 150 മുതൽ ആയിരത്തിലേറെ രൂപ വില വരുന്ന ഈത്തപ്പഴങ്ങളുണ്ട് . കിലോക്ക് 150 മുതൽ ആയിരത്തിലേറെ രൂപ വില വരുന്നവയാണ് വിവിധ ഈത്തപ്പഴ ഇനങ്ങൾ. കശുവണ്ടി, ബദാം, ഉണക്ക മുന്തിരി എന്നിവയും നന്നായി വിറ്റുപോകുന്നുണ്ട്.
പഴങ്ങൾ വിപണിവില
അനാർ 240-260
മുന്തിരി 100-160
സപ്പോട്ട 100 രൂപ
ആപ്പിൾ 260-340
മുസമ്പി 90
സിട്രസ് 150
ഷമ്മാമ 90
അവക്കാഡോ 600
പിയർ 300
പ്ലം 400
തായ്ലാന്റ് പേരക്ക 140
ട്രാഗൺ ഫ്രൂട്ട് 300
വിപണി ഇനിയും സജീവമാകും
ചൂട് വർദ്ധിക്കുന്നതിന് പുറമെ അവധിക്കാലവും ആയതിനാൽ ഇനിയും പഴം വിപണി കൂടുതൽ സജീവമാകുമെന്നാണ് പ്രതീക്ഷ.വേനൽമഴയിലെ ഏറ്റക്കുറച്ചിലുകളും പൊതുവെയുള്ള സാമ്പത്തിക പ്രതിസന്ധിയും വിപണിയെ ബാധിക്കുന്നുണ്ടെന്നു കച്ചവടക്കാർ പറഞ്ഞു.പഴവിപണിയിൽ അയൽസംസ്ഥാനങ്ങളിൽനിന്ന് അയൽ രാജ്യങ്ങളിൽനിന്നുമാണ് കൂടുതലായും ജില്ലയിൽ എത്തുന്നത്. പഴവർഗങ്ങൾക്ക് വില വർദ്ധിക്കുന്നതിനനുസരിച്ച് ബേക്കറികളിലും കൂൾബാറുകളിലുമെല്ലാം ജ്യൂസുകൾക്കും വില കൂടുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |