SignIn
Kerala Kaumudi Online
Friday, 23 October 2026 2.22 PM IST

ജെ.ഡി. സി. കോഴ്സിന് അപേക്ഷ ക്ഷണിച്ചു

nbi

കാസർകോട് : സംസ്ഥാന സഹകരണ യൂണിയൻ്റെ കീഴിൽ മുന്നാട് പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രത്തിൽ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ .കോ-ഓപ്പറേഷൻ (ജെഡിസി ) കോഴ്സിന് 2025-26 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 31 (മാർച്ച്) വരെ അപേക്ഷിക്കാം. സഹകരണ ഡിപ്പാർട്ട്മന്റ്, കേരള ബാങ്ക്, അപ്പക്സ് സംഘങ്ങൾ, സഹകരണ ബാങ്കുകൾ ,മറ്റു സഹകരണ സംഘങ്ങൾ എന്നിവിടങ്ങളിൽ ജോലി ലഭിക്കാനുള്ള അടിസ്ഥാന യോഗ്യത കോഴ്സാണ് ജെ.ഡി.സി. പ്രായപരിധി 16-40 വയസ്. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 5 വർഷവും,OBC വിഭാഗക്കാർക്ക് 3 വർഷവും പ്രായപരിധി ഇളവുണ്ട്. അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സി. കൂടാതെ എസ്.സി, എസ്.ടി, ഒ.ഇ.സി, ഒ.ബി.സി (എച്ച്) വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഫീസിളവ് ഉണ്ടായിരിക്കുന്നതാണ്. https://scu.kerala.gov.in/ ഫോൺ:04994 207350, 9809694148

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, JDC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL