
കണിച്ചാർ:മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കണിച്ചാർ പഞ്ചായത്തിനെ ഹരിത-ശുചിത്വ പഞ്ചായത്ത് ആയി പ്രഖ്യാപിച്ചു.കഴിഞ്ഞ ഒക്ടോബർ 2 ന് ആരംഭിച്ച ക്യാമ്പയിൻ പ്രവർത്തനത്തിൽ വിദ്യാലയങ്ങൾ, സ്ഥാപനങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, അങ്കണവാടികൾ, അയൽക്കൂട്ടങ്ങൾ, ടൗണുകൾ, പൊതുവിടങ്ങൾ ഉൾപ്പെടെ വിവിധ ഘട്ടങ്ങളിൽ ഹരിതമായി പ്രഖ്യാപിച്ചിരുന്നു. തോടുകൾ, പാതയോരങ്ങൾ എന്നിവ ജനകീയമായി ശുചീകരിച്ച് ബോർഡുകൾ ഉൾപ്പെടെ സ്ഥാപിച്ചു. ശേഷം 13 വാർഡുകളും ഹരിതപ്രഖ്യാപനം നടത്തിയിരുന്നു.
ഇ.കെ.നായനാർ ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാന്റി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ശ്രീലത റിപ്പോർട്ട് അവതരണം നടത്തി. സ്ഥിരം സമിതി അദ്ധ്യക്ഷൻ ജോജൻ എടത്താഴെ, പഞ്ചായത്ത് അംഗം ഷോജറ്റ് ചന്ദ്രൻകുന്നേൽ,നിഷാദ് മണത്തണ, കെ.രേഷ്മ, എ.ആർ.സതീഷ് കുമാർ, സനില അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |