
തൃക്കരിപ്പൂർ: ഉദിനൂർ സൗത്ത് ഇസ്ലാമിയ എ.എൽ.പി സ്കൂളിനായി അഞ്ച് ലക്ഷം രൂപ ചെലവിൽ നിർമിച്ച ശുചിത്വ സമുച്ചയം തുറന്നു. എം.രാജഗോപാലൻ എം.എൽ.എയുടെ പ്രാദേശീക വികസന ഫണ്ടിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം നടത്തിയത്. സ്കൂളിന്റെ ശതാബ്ദി ആഘോഷ പരിപാടികളുടെ സമാപന വേളയിലാണ് കുട്ടികൾക്കായി തുറന്നു നൽകിയത്. എം.രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി.മുഹമ്മദ് അസ്ലം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.സുമേഷ്, സ്കൂൾ പി.ടി.എ പ്രസിഡന്റ് എം.സജേഷ് കുമാർ, പ്രധാനാദ്ധ്യാപകൻ എ.സി അത്താവുള്ള, ടി.സി.ഇസ്മയിൽ, ഇ.എം.സാബിറ, പി.അബ്ദുള്ള, റസാഖ് പുഴക്കര, എൻ.ഷാഹുൽ ഹമീദ്, എ.കെ.കുഞ്ഞബ്ദുള്ള ഹാജി, എ.സി.ഫാറൂഖ്, ടി.പി.അബ്ദുൾ സലാം ഹാജി, എം.അബ്ദുൾ കരീം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |