
കാസർകോട് : കേന്ദ്ര സർക്കാർ കേരളത്തോട് സ്വീകരിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചും ഭരണഘടനയുടെ ഫെഡറൽ അന്തസത്ത പ്രകാരം കേരളത്തിന് നൽകേണ്ടുന്ന ധനവിഹിതങ്ങളും ബഡ്ജറ്റ് പരിഗണനയും ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുംജില്ലയിലെ അഞ്ച് അസംബ്ലി മണ്ഡലങ്ങളിലും എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ 17 ന്
കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കും. മഞ്ചേശ്വരം മണ്ഡലത്തിൽ കുമ്പള പോസ്റ്റ് ഓഫീസ്, കാസർകോട് മണ്ഡലത്തിൽ മുള്ളേരിയ പോസ്റ്റ് ഓഫീസ്, ഉദുമയിൽ ഉദുമ പോസ്റ്റ് ഓഫീസ്, കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റാഫീസ് , തൃക്കരിപ്പൂരിൽ ചെറുവത്തൂർ ടൗൺ പോസ്റ്റ് ഓഫീസ് എന്നീ കേന്ദ്രങ്ങളിലേക്കാണ് മാർച്ച് 'ബഹുജനമാർച്ച് വിജയിപ്പിക്കാൻ എൽ. ഡി. എഫ് ജില്ലാ കൺവീനർ കെ.പി.സതീശ് ചന്ദ്രൻ അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |