SignIn
Kerala Kaumudi Online
Friday, 23 October 2026 2.22 PM IST

സാമ്പത്തികവർഷം തീരാൻ ദിവസങ്ങൾ മാത്രം: മരാമത്ത് പ്രവൃത്തികൾ എന്നു തീർക്കാനെന്ന് കൗൺസിൽ

kannur

എൻജിനീയറിംഗ് വിഭാഗത്തിനും കരാറുകാർക്കുമെതിരെ കൗൺസിൽയോഗത്തിൽ രോഷപ്രകടനം

കണ്ണൂർ: സാമ്പത്തികവർഷം തീരാൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും കോർപറേഷൻ പരിധിയിലെ പൊതുമരാമത്ത് പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നതിൽ രോഷപ്രകടനവുമായി ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ കൗൺസിലർമാരുടെ രോഷപ്രകടനം. ഡിവിഷനുകളിൽ പ്രഖ്യാപിക്കപ്പെട്ട പ്രവർത്തികളിൽ പലതും നടക്കുന്നില്ലെന്നും ടെൻഡർ ഏറ്റെടുത്ത് പ്രവൃത്തികൾ പൂർത്തിയാക്കാത്ത കരാറുകാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.ടെൻഡറുകൾ എടുക്കാൻ തയാറാകാത്തത് പരിശോധിക്കണമെന്നും കൗൺസിലിൽ ആവശ്യമുയർന്നു.

കോർപ്പറേഷനോട് കൂറു കാണിക്കാത്ത എൻജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥർക്കെതിരെയും പ്രവൃത്തി നടത്താത്ത കരാറുകാർക്കെതിരെയും ശക്തമായ നടപടിയെടുക്കണമെന്നായിരുന്നു കൗൺസിലർ ടി.രവീന്ദ്രന്റെ ആവശ്യം. അടിയന്തിര പ്രാധാന്യത്തിൽ മേയർ മുൻകൂർ അനുമതി നൽകിയ പ്രവൃത്തി പോലും ഒരുവർഷമായിട്ടും തുടങ്ങിയിട്ടില്ലെന്നായിരുന്നു കെ.നിർമ്മലയുടെ പരാതി. പ്രവൃത്തി ചെയ്യാത്ത കരാറുകാർക്ക് ഒരു ടെൻഡറിലും പ​ങ്കെടുക്കാൻ കഴിയാത്തവിധം നടപടിയെടുക്കണമന്നായിരുന്നു ഡെപ്യൂട്ടി മേയർ അഡ്വ.പി.ഇന്ദിരയുടെ അഭിപ്രായം.

ഓട്ടോതൊഴിലാളികൾ അതൃപ്തരാണ്....

കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റാൻഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികൾ കോർപറേഷൻ ഓഫീസിനു മുന്നിൽ നടത്തിയ സമരത്തിനിടെ മേയറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ കൗൺസിൽ യോഗം പ്രതിഷേധിച്ചു. കെ.പി.അബ്ദുൽ റസാക്ക് അവതരിപ്പിച്ച പ്രമേയം ചർച്ചകൾക്ക് ശേഷം ഐക്യകണേ്ഠ്യന അംഗീകരിക്കുകയായിരുന്നു.അതെ സമയം മേയറെ കൈയേറ്റം ചെയ്യാനുണ്ടായ ശ്രമത്തെ അപലപിക്കുന്നതിനൊപ്പം ഓട്ടോക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം ഉണ്ടാകണമെന്ന് പ്രതിപക്ഷ കൗൺസിലറായ അഡ്വ.പി.കെ. അൻവർ നിർദ്ദേശിച്ചു. ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിൽ മുഴുവൻ ഓട്ടോക്കാരെയും ആക്ഷേപിക്കരുതെന്നായിരുന്നു ടി.രവീന്ദ്രന്റെ അഭിപ്രായം.അവർ കുറെക്കാലമായി അതൃപ്തരാണ്, അത് കണ്ടില്ലെന്ന് നടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.തൊഴിലാളികളുടെ ആവശ്യങ്ങൾക്ക്കൂടി പരിഹാരമുണ്ടാകണമെന്ന് എൻ.ഉഷ ആവശ്യപ്പെട്ടു. ഒറ്റപ്പെട്ടതെന്നുപറഞ്ഞ് സംഭവത്തെ ലഘൂകരിക്കരുതെന്ന് മുൻ മേയർ അഡ്വ.ടി.ഒ. മോഹനൻ പ്രതിപക്ഷ പരാമർശത്തെ ചൂണ്ടിക്കാട്ടി മേയർക്കെതിരെയുള്ള കൈയേറ്റ ശ്രമത്തെ അപലപിച്ചു. ഓട്ടോറിക്ഷ തൊഴിലാളികളെ പൂർണമായി ആക്ഷേപിക്കുന്നത് ശരിയ​ല്ലെന്നായിരുന്നു കൗൺസിലർ വി.കെ.ഷൈജു പറഞ്ഞു. പ്രമേയത്തിന്മേലുള്ള മറുപടിയിൽ ഓട്ടോറിക്ഷ തൊഴിലാളികളോട് കോർപറേഷന് വിരുദ്ധ നിലപാടില്ലെന്ന് മേയർ മുസ്‍ലീഹ് മഠത്തിൽ വ്യക്തമാക്കി. പിന്നാലെ പ്രമേയം ഐകകണ്യേന അംഗീകരിക്കുന്നതായുള്ള റൂളിംഗ് നൽകുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL