SignIn
Kerala Kaumudi Online
Friday, 23 October 2026 3.13 PM IST

പാമ്പുകടി മരണങ്ങളും അപകടങ്ങളും കുറക്കാൻ 'മിഷൻ സർപ്പ'

dfo-

കാസർകോട് :പാമ്പുകടിയേറ്റുള്ള മരണങ്ങളും അപകടങ്ങളും കുറക്കുന്നതിന് 'മിഷൻ സർപ്പ' ശക്തമാക്കുന്നു. മനുഷ്യ- വന്യജീവി സംഘർഷം ഇല്ലാതാക്കുന്നതിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 10 ഇന മിഷനുകളിൽ ഒന്നാണ് 'മിഷൻ സർപ്പ' ഇത് നടപ്പിലാക്കുന്നത് സംബന്ധിച്ച് വനംവകുപ്പ് പ്രതിനിധികൾ അടക്കമുള്ളവരുടെ യോഗം കാസർകോട് കളക്ടറേറ്റിൽ നടന്നു.

ജില്ലയിൽ വന്യജീവികളുടെയും പാമ്പുകടിയേറ്റുമുള്ള അപകടങ്ങൾ പൂർണ്ണമായും സംഭവിച്ചിരിക്കുന്നത് വനത്തിനു പുറത്താണ്. ഈ സാഹചര്യത്തിൽ ഭാവിയിൽ ജില്ലയിൽ ഇത്തരം അപകടങ്ങൾ കുറക്കുന്നതിനാണ് വിവിധ വകുപ്പ് പ്രതിനിധികളുടെ യോഗം നടത്തിയത്. എ.ഡി.എം പി. അഖിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡി.എഫ്.ഒ കെ.അഷ്‌റഫ് പാമ്പു കടിയേറ്റ് ജില്ലയിലുണ്ടാകുന്ന അപകടങ്ങളെ കുറിച്ചും ഭാവിയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങളെ കുറിച്ചും വിശദീകരിച്ചു.

കാസർകോട് ജില്ലയിൽ 2011-24

വന്യജീവി ആക്രമണത്തിൽ മരണം 54

പരിക്കേറ്റവർ 940

പാമ്പുകടിയേറ്റ് മരണം 36

പരിക്കേറ്റവർ 873

വനംവകുപ്പിന്റെ നേതൃത്വത്തിൽ

 സ്കൂളുകൾ കേന്ദ്രീകരിച്ചു വിദ്യാർത്ഥികൾക്കും ആദിവാസി മേഖലകളിലും പ്രത്യേകം ബോധവത്ക്കരണം

 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, ട്രൈബൽ ഡെവലപ്മെന്റ് തുടങ്ങിയവയെ സഹകരിപ്പിക്കും

തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകർ, ഹരിത കർമ്മസേന പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവരെ ബോധവത്കരിക്കും

നടപടി നിർദ്ദേശങ്ങൾ

 ആന്റി സ്നേയ്ക്ക് വെനത്തിന്റെ ലഭ്യത വർദ്ധിപ്പിക്കുക

പാമ്പുകടിയേറ്റാൽ നടത്തിവരുന്ന വ്യാജ ചികിത്സകൾ ഇല്ലാതാക്കുക

വനത്തിനുപുറത്ത് പാമ്പുകളെ കണ്ടാൽ 'സർപ ആപ്പ്' മുഖേന റെസ്ക്യുവർമാരെ അറിയിക്കുക

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, MISION SARPA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL