
ഇരിട്ടി:ആറളം ഫാമിൽ കാട്ടാനയുടെ അക്രമണത്തിൽ ചെത്തുതൊഴിലാളിക്ക് പരിക്കേറ്റു. ടി.കെ.പ്രസാദിനാണ് (50)പരിക്കേറ്റത്. ഫാമിലെ മുന്നാം ബ്ലോക്കിൽ വച്ചാണ് പ്രസാദിനെ കാട്ടാന അക്രമിക്കുന്നത് .വാരിയെല്ലിന് സാരമായി പരിക്കേറ്റ പ്രസാദിനെ കണ്ണൂരി ലെസ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ മാസം 23 ന് ഫാമിലെ പതിമൂന്നാം ബ്ലോക്കിൽ വച്ച് ദമ്പതികളായ വെള്ളി ,ലീല എന്നിവരുടെ മരണത്തിന് ശേഷം ഇത് രണ്ടാമത്തെ അക്രമണമാണ് പ്രസാദിന് നേരെയുണ്ടാരിക്കുന്നത്. ഒരാഴ്ചക്ക് മുമ്പ് ദമ്പതികൾ സ്ക്കൂട്ടറിൽ പോകുമ്പോൾ കാട്ടാനയുടെ അക്രമണതിൽ പരിക്കേറ്റിരുന്നു. ഫാമിൽ നിന്ന് കാട്ടാനകളെ ആറളം വന്യജീവി സങ്കേതത്തിലേക്ക് ഓടിക്കാൻ ആർ.ആർ.ടി.സംഘം ശ്രമിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് വീണ്ടും കാട്ടാനയുടെ അക്രമണം ഉണ്ടായിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |