SignIn
Kerala Kaumudi Online
Friday, 23 October 2026 8.22 AM IST

റെഡ് സ്റ്റാർ  വാർഷികം  സംഘാടകസമിതി

redstar

കാഞ്ഞങ്ങാട്: നെല്ലിക്കാട്ട് റെഡ് സ്റ്റാർ ക്ലബ്ബ് 37ാം വാർഷികാഘോഷ സംഘാടകസമിതി ഓഫീസ് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.സുധീഷ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ടി.വി.സുജിത്ത് കുമാർ, സി.പി.എം നെല്ലിക്കാട്ട് ബ്രാഞ്ച് സെക്രട്ടറി പപ്പൻ കുട്ടമത്ത്, സംഘാടകസമിതി ചെയർമാൻ രതീഷ് നെല്ലിക്കാട്ട്, കൺവീനർ എം.മുരളീധരൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി രാജേഷ് നെല്ലിക്കാട് സ്വാഗതവും കെ.അർജുൻ നന്ദിയും പറഞ്ഞു.മേയ് 10 ,11 തീയതികളിലായാണ് വാർഷികാഘോഷം. തെരുവ് നാടകം, കലാസാംസ്‌കാരിക പരിപാടികൾ എന്നിവയും ഇതിനു മുന്നോടിയായി ലഹരിക്കെതിരെ ബോധവത്ക്കരണം, വിവിധമേഖലയിൽ കഴിവ് തെളിയിച്ചവർക്കുള്ള അനുമോദനം, കലാകായിക മത്സരങ്ങൾ എന്നിവയോട് കൂടിയാണ് വാർഷികാഘോഷം നടക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL