
തൃക്കരിപ്പൂർ: ഉദിനൂർ പരത്തിച്ചാൽ പ്രീമി യർ ലീഗ് ഫുട്ബോൾ ഫൈനലിൽ റിയൽജിം എഫ്.സി ജേതാക്കളായി. ആറ് ടീമുകൾ മാറ്റുരച്ച പ്രീമിയർ ലീഗ് ഫുട്ബോൾ മലബാർ എഫ്.സിയാണ് റണ്ണറപ്പ്. ഉദിനൂർ സൗത്ത് ഇസ്ലാമിയ എ.എൽ.പി സ്കൂൾ മൈതാനത്ത് നടന്ന സമാപന ചടങ്ങിൽ പരത്തിച്ചാൽ ബ്രദേഴ്സ് ക്ലബ് പ്രസിഡന്റ് എ.ജി.കമറുദ്ദീൻ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. റണ്ണേഴ്സായ മലബാർ എഫ്.സി ടീമിന് എ.ജി.ഹാരിസ് ട്രോഫി നൽകി. ടി.സി.മുസമ്മിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എൻ.വാസുദേവൻനായർ, ടി.സി.ഇസ്മയിൽ, എ.സി അത്താവുള്ള, എം.ഷമീർ, കെ.വി.സൈഫാൻ, ടി.ഷുറൈഹ്, എൻ.ബഷീർ, എൻ.അഷ്റഫ്, എ.ജി.മുസദിഖ്, എം.ടി.പി.ബഷീർ, റസാഖ് പുഴക്കര, എം.സിനാൻ എന്നിവർ പ്രസംഗിച്ചു. പ്രീമിയർ ലീഗിൽ മികച്ച കളി കാഴ്ചവച്ച അഞ്ച് താരങ്ങൾക്ക് സമ്മാനങ്ങൾ നൽകി. സമാപന ചടങ്ങിൽ കലാ-സാമൂഹ്യ, ജീവകാരുണ്യ രംഗങ്ങളിൽ സജീവമായ ഉദിനൂർ ഗ്രാമത്തിലുള്ളവരെ അനുമോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |