SignIn
Kerala Kaumudi Online
Friday, 23 October 2026 10.44 AM IST

ചന്തേര ജനമൈത്രി പൊലീസിന് ആദരം

must-

പിലിക്കോട് :ഏച്ചിക്കുളങ്ങര ശ്രീനാരായണപുരം ക്ഷേത്ര കൊടിയേറ്റ മഹോത്സവത്തിന്റെ ഭാഗമായി സംസ്കൃതി സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ കേസന്വേഷണത്തിൽ മികച്ച മാതൃക കാട്ടിയ ചന്തേര ജനമൈത്രി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെ ആദരിച്ചു. ചന്തേര ഇൻസ്‌പെക്ടർ എം.പ്രശാന്ത് ആദരവ് ഏറ്റുവാങ്ങി.ഉത്തരമലബാർ കൈകൊട്ടിക്കളി മത്സരത്തിൽ ജോളി യൂത്ത് സെന്റർ അടോട്ട് ഒന്നും യംഗ് ഇൻഡ്യൻസ് വലിയപൊയിൽ രണ്ടും റെഡ് സ്റ്റാർ പാലത്തേര മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബെസ്റ്റ് പെർഫോമേർസ് പുരസ്‌കാരം ശ്രീശങ്കരനാരായണ വാഴുന്നോറടിയുടെ ജയപ്രഭയും പ്രിയദർശിനി തച്ചങ്ങാടിന്റെ ശില്പയും കരസ്ഥമാക്കി. സംസ്കൃതി സാംസ്കാരിക കൂട്ടായ്മ പ്രസിഡന്റ് കെ.ജിജിത്ത്, സെക്രട്ടറി കെ.രാഹുൽ എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു. സംസ്കൃതി സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികളും ക്ഷേത്രാങ്കണത്തിൽ നടന്നു. കൊടിയേറ്റ മഹോത്സവം ആറാട്ട് സദ്യയോട് കൂടി ഇന്നലെ സമാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, ULSAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL