SignIn
Kerala Kaumudi Online
Friday, 23 October 2026 10.36 AM IST

തെരുവ് നായകൾക്ക് പേവിഷബാധ കുത്തിവയ്പ്പ്

ksd

കാസർകോട്: കാസർകോട് നഗരസഭ മൃഗസംരക്ഷണ വകുപ്പ് മുഖേന തെരുവുനായകൾക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് പദ്ധതിക്ക് തുടക്കമിട്ടു. നഗരസഭാ പരിധിയിലുള്ള 160 ഓളം വരുന്ന തെരുവ് നായകളെ ആന്റി റാബിസ് വാക്സിൻ നൽകി റാബീസ് രോഗത്തിൽ നിന്നും സംരക്ഷിക്കുകയെന്നതാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. ജനറൽ ഹോസ്പിറ്റൽ പരിസരത്ത് നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സഹീർ ആസിഫ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാട്, സീനിയർ വെറ്ററിനറി സർജൻ ഡോ.എസ്.രാജു, വെറ്ററിനറി സർജൻ ഡോ.പി.എസ് വീണ ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ജമാൽ അഹമ്മദ്, ഡോ.ജനാർദ്ദനൻ നായ്ക് തുടങ്ങിയവർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KSD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL