
കണ്ണൂർ:ജില്ലാ പഞ്ചായത്തിന്റെ 202425 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ ബഡ്സ്, സി.ആർ.സി സ്ഥാപനങ്ങൾക്കുള്ള സംഗീതോപകരണ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രത്നകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ അദ്ധ്യക്ഷത വഹിച്ചു.കണ്ണൂർ ജില്ലയിലെ 25 ബഡ്സ്, സി ആർ.സി സ്ഥാപനങ്ങൾക്കാണ് അഞ്ച് ലക്ഷം രൂപ ചെലവിട്ട് സംഗീതോപകരണങ്ങൾ വിതരണം ചെയ്തത്. മാടായി, മാട്ടൂൽ, മുണ്ടേരി, ഉളിക്കൽ, പയ്യാവൂർ ഹൃദയം, കുറുമാത്തൂർ, എരഞ്ഞോളി, ചൊക്ലി, അഞ്ചരക്കണ്ടി ബി.ആർ.സി, മയ്യിൽ ബി.ആർ.സി, കരിവെള്ളൂർ, ഇരിക്കൂർ, കുറ്റിയാട്ടൂർ, വേങ്ങാട് ബഡ്സ് സ്‌കൂൾ എന്നിവക്ക് ഇലക്ട്രിക് കീബോർഡുകൾ വിതരണം ചെയ്തു. രാമന്തളി പ്രതീക്ഷ, പാട്യം, മാങ്ങാട്ടിടം, ചെറുതാഴം ബി.ആർ.സി, കോളയാട്, ചെറുപറമ്പ്, കൊളച്ചേരി, പാപ്പിനിശ്ശേരി, ചെമ്പിലോട് ബി.ആർ.സി, പിണറായി ബഡ്സ് സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് ചെണ്ടകളും വിതരണം ചെയ്തു. കതിരൂർ ബഡ്സ് സ്‌കൂളിന് ബേസ് ഡ്രം ആണ് വിതരണം ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |