SignIn
Kerala Kaumudi Online
Friday, 23 October 2026 10.37 AM IST

കാഞ്ഞങ്ങാട് നഗരസഭ സ്‌പോർട്സ് കിറ്റ് വിതരണം

sports-kit

കാഞ്ഞങ്ങാട്: കായികാഭിരുചി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭ ക്ലബ്ബുകൾക്ക് സ്‌പോർട്സ് കിറ്റ് നൽകി കാരം ബോഡ്, ഷട്ടിൽ ബാറ്റ്, ഫുട്‌ബോൾ, ക്രിക്കറ്റ് ബാറ്റ്,തുടങ്ങിയ പത്തായിരം രൂപ വില വരുന്ന വിവിധ കായിക ഉപകരണങ്ങളാണ് നൽകിയത് .നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.ലത, പി.അഹമ്മദലി, കെ.വി.സരസ്വതി, കെ.അനീശൻ, കൗൺസിലർമാരായ പി.വിമോഹൻ, കെ.രവീന്ദ്രൻ, പള്ളിക്കൈ രാധാകൃഷ്ണൻ, സി.രവീന്ദ്രൻ, ടി.ബാലകൃഷ്ണൻ, പി.വി.മായാകുമാരി, വി.വിശോഭ, ടി.വി.സുജിത്ത് കുമാർ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.പ്രഭാവതി സ്വാഗതവും നഗരസഭാ യൂത്ത് കോ ഓഡിനേറ്റർ വൈശാഖ് ശോഭനൻ നന്ദിയും പറഞ്ഞു. നഗരസഭയിലെ ഇരുപത്തിമൂന്ന് ക്ലബ്ബുകൾക്കാണ് കിറ്റ് നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL