
ഇരിട്ടി: വിളമന ആയിരക്കളത്ത് തൊഴിലുറപ്പ് ജോലിക്കിടെ പന്നിപ്പടക്കം പൊട്ടി തൊഴിലാളിക്ക് പരിക്ക്. ആയിരക്കളത്തെ വമ്പേരി രോഹിണിക്കാണ് (65) പരിക്കേറ്റത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.45 ഓടെയാണ് സംഭവം.
തോട് വൃത്തിയാക്കുന്നതിനിടയിൽ കണ്ടെത്തിയ ചാക്കുകെട്ടിൽ വാക്കത്തി കൊണ്ട് കൊത്തി വലിച്ചപ്പോഴാണ് ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറിയുണ്ടായത്. മുഖത്തും നെഞ്ചിലും കാലിലും മുറിവേറ്റ രോഹിണിയെ ആദ്യം ഇരിട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഇരിട്ടി എസ്.ഐ. ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിൽ പൊട്ടാതെ കിടന്ന രണ്ട് പന്നിപ്പടക്കങ്ങൾ കസ്റ്റഡിയിലെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |