SignIn
Kerala Kaumudi Online
Friday, 23 October 2026 1.06 PM IST

കർഷകസമിതി ഇക്കോ ഷോപ്പ് 

ecoshop

കാഞ്ഞങ്ങാട്: ജൈവ കർഷകസമിതിയുമായി ചേർന്ന് കൃഷി വകുപ്പ് ഓഫീസിനോട് ചേർന്ന് നടത്തിയിരുന്ന ഇക്കോ ഷോപ്പ് വീണ്ടും തുറന്നു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കർഷകരുടെ മുഴുവൻ ഉൽപ്പന്നങ്ങളും ഇടനിലക്കാരെ ഒഴിവാക്കി മികച്ച വില നൽകി കർഷകരിൽ നിന്നും ശേഖരിച്ച് ഉപഭോക്താക്കൾക്ക് വിഷരഹിത ജൈവ ഉൽപ്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ നൽകുന്ന ഇക്കോ ഷോപ്പ് കൊവിഡ് പ്രതിസന്ധിയോടെയാണ് അടഞ്ഞത്.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വികസന സമിതി അദ്ധ്യക്ഷൻ പി.അബ്ദുൽ റഹിമാൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർമാരായ പി.പ്രമോദ്കുമാർ, കെ.നാണു കുട്ടൻ, കെ.ജയപ്രകാശ്, കെ.മുരളീധരൻ, സി ബാബു, രഞ്ജിത എസ്. കുമാരി കർഷകസമിതി അംഗങ്ങളായ ബാബു മടിക്കൈ, മുങ്ങത്ത് കുഞ്ഞിക്കണ്ണൻ നായർ , എൻ.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.വി.ആർജിത സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL