
മാതമംഗലം: കാർഷിക മേഖലയ്ക്ക് പ്രാധാന്യം നല്കി എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ഷൈനി ബിജേഷ് അവതരിപ്പിച്ചു. തടയണകൾ നിർമ്മിച്ച് ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്നതിനുംസമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിനും ലൈഫ് ഗുണഭോക്താക്കൾക്ക് ആനുകൂല്യം നല്കി ഭവന പദ്ധതി നടപ്പാക്കുന്നതിനും ബഡ്ജറ്റിൽ മുൻതൂക്കം നല്‍കിയിട്ടുണ്ട്.ഉല്‍പ്പാദന മേഖലയിൽ 126164000 രൂപയും സേവന മേഖലയിൽ 44073600 രൂപയും പശ്ചാത്തല മേഖലയിൽ 40851000 രൂപയും സാമൂഹ്യ സുരക്ഷാ പദ്ധതികൾക്കും മറ്റ് ദാരിദ്ര്യ ലഘൂകരണ പദ്ധതികൾക്കുമായി 19,84,00,000 രൂപയും ഉൾപ്പെടെ 34,27,09600 രൂപ ചെലവും 34,65,37935 രൂപ വരവുമുള്ള ബഡ്ജറ്റിൽ 38,28335 രൂപ മിച്ചം വരും. പ്രസിഡന്റ് ടി.ആർ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ ടി.കെ.രാജൻ , എം.കെ. കരുണാകരൻ, കെ.സരിത എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി ഇൻ ചാർജ് ജോസ് തോമസ് സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |