
കാലിക്കടവ്: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കാലിക്കടവ് ടൗൺ പിലിക്കോട് ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണം നടത്തി.ടൗൺ ശുചീകരണത്തോടൊപ്പം 3 കേന്ദ്രങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മസേന, സന്നദ്ധ പ്രവർത്തകർ എന്നിവർ പ്രവർത്തനങ്ങളിൽ പങ്കാളികളായി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.കൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ വി.വി. സുലോചന, സി.വി.ചന്ദ്രമതി ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.പ്രദീപൻ , പി.രേഷ്ണ, പി.വി.അജിത , പി.പ്രമീള , എൻ.പ്രസീതകുമാരി ,ഹെൽത്ത് ഇൻസ്പെക്ടർ പി.വി.മഹേഷ് കുമാർ, സി വി.സുരേഷ്, സി കെ.അരുൺ കുമാർ, ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ പി.ദേവരാജൻ, വാർഡ് വികസന സമിതി കൺവീനർ
എൻ.കുഞ്ഞികൃഷ്ണൻ,ആസൂത്രണ സമിതി അംഗങ്ങളായ ടി.വി.ശ്രീധരൻ,എം.കെ.ഹരിദാസ്,വിനയൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |