
നീലേശ്വരം: സംസ്ഥാന സീനീയർ പുരുഷ വനിത റഗ്ബി ചാമ്പ്യൻഷിപ്പ് ഏപ്രിൽ 12ന് നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കും. സംഘാടക സമിതി രൂപീകരണ യോഗം നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. റഗ്ബി അസോസിയേഷൻ ജില്ലാ സെക്രട്ടറി മനോജ് പള്ളിക്കര അദ്ധ്യക്ഷത വഹിച്ചു.നഗരസഭ കൗൺസിലർമാരായ ഇ.ഷജീർ, ടി.പി.ലത, പി വി.ശ്രീജ,കെ.മോഹനൻ,മുൻ കൗൺസിലർ മനോഹരൻ പാലായി, ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പർ അനിൽ ബങ്കളം,പ്രസ് ഫോറം പ്രസിഡന്റ് സേതു ബങ്കളം,റഗ്ബി ജില്ല പ്രസിഡന്റ് എം.എം.ഗംഗാധരൻ, സുരേഷ് ഓർച്ച ,നവോദയ ചന്ദ്രൻ, വിനോദ് അരമന,ടി.എം.സുരേന്ദ്രനാഥ്, രാജു നിടുങ്കണ്ട,തോംസൺ പള്ളിക്കര,ഗണേശൻ പള്ളിക്കര,കെ.വി ബാലചന്ദ്രൻ, കുമാരൻ മടിക്കൈ,രമേശൻ കാര്യങ്കോട്,രാഘവൻ ചെമ്മാക്കര, കെ.മുരളി, വിശ്വാസ് പള്ളിക്കര എന്നിവർ സംസാരിച്ചു. ഭാരവാഹികൾ:പി.പി.മുഹമ്മദ് റാഫി (ചെയർമാൻ ),ടി.പി.ലത (വൈസ് ചെയർമാൻ),മനോജ് പള്ളിക്കര (കൺവീനർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |