
തൃക്കരിപ്പൂർ:പൊള്ളപ്പൊയിൽ എ.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച മെഗാക്വിസിൽ കെ.ഉജ്വൽ വിജയ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. സൈക്കിളാണ് സമ്മാനം. എ.സജിത്ത്, റിഷിക് രാജേഷ് എന്നിവർ രണ്ടാം സ്ഥാനത്തിനർഹരായി.ജൂൺ മുതൽ നടത്തിയ പ്രതിമാസ ക്വിസ് മത്സരവിജയികളാണ് മെഗാ ക്വിസിൽ പങ്കെടുത്തത്. എസ്.എസ്.കെ ചെറുവത്തൂർ ബി.പി.സി, വി.വി.സുബ്രഹ്മണ്യൻ ക്വിസ് മത്സരം ഉദ്ഘാടനം ചെയ്തു.പി.പി.ജയൻ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. എം.പി.ടി.എ പ്രസിഡന്റ് സി.സന്ധ്യ അദ്ധ്യക്ഷത വഹിച്ചു. ജയദൃശ്യ പവിത്രൻ, ഇ.വി.ദീപ്തി, എ.ജി.സെമീമ, ടി.വി.വിനീത,എ.ശ്രീഹരി, എൻ.വനജ,പി.ലീമ എന്നിവർ നേതൃത്വം നൽകി. പ്രധാനാദ്ധ്യാപകൻ പ്രദീപ് കൊടക്കാട് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.സീമ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |